തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പ്യൂൺ , സ്ട്രോങ്ങ് റൂം ഗാർഡ് എന്നീ തസ്തികളിൽ 101 ഒഴിവുകൾ

Advertisement

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഒഴിവുകൾ
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഒഴിവുകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. 101 ഒഴിവുകളാണുളളത്.

പ്യൂൺ-54, സ്ട്രോങ് റൂം ഗാർഡ്- 47 എന്നിങ്ങനെയാണ് ഒഴിവുകൾ. ഹിന്ദുമത വിഭാഗത്തിൽപ്പെട്ടവർക്കാണ് അപേക്ഷിക്കാൻ കഴിയുക. ഹിന്ദുമതത്തിലെ സംവരണേതര വിഭാഗങ്ങളിൽപ്പെട്ട സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമനത്തിൽ 10 ശതമാനം സംവരണം ഉണ്ടായിരിക്കും.

പ്യൂൺ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുളള യോഗ്യത എട്ടാം ക്ലാസ് വിജയമാണ്. സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. 16500-35700 രൂപയാണ് ശമ്പളം. സ്ടോങ് റൂം ഗാർഡിനുളള യോഗ്യത എസ്‌എസ്എൽസി വിജയമാണ്. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ശമ്പളം-19,000-43,600 രൂപ.

രണ്ടു തസ്തികകളിലും അപേേക്ഷിക്കുന്നതിനുളള പ്രായപരിധി 18-36 വയസാണ്. സംവരണ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പ്യൂൺ തസ്തികയിലേക്ക് 200 രൂപയാണ് അപേക്ഷ ഫീസ്.

പട്ടികജാതി/വർഗക്കാർക്ക് 100 രൂപ. സ്ട്രോങ് റൂം ഗാർഡ് തസ്തികയിലേക്ക് 300 രൂപയാണ് ഫീസ്.പട്ടികജാതി/വർഗക്കാർക്ക് 200 രൂപ.

കൂടുതൽ വിവരങ്ങൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.kdrb.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക

Advertisement

1 COMMENT

Comments are closed.