സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ (സെയിൽ) 148 ഒഴിവുകൾ

Advertisement

കേന്ദ്ര ഗവ. സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ (സെയിൽ) 148 ഒഴിവുകൾ. കൊൽക്കത്തയിലുളള മാർക്കറ്റിങ് വിഭാഗമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 147 ഒഴിവുകൾ .നോൺ എക്സിക്യൂട്ടീവ് കേഡറിലും ഒരു ഒഴിവ് .

എക്സിക്യൂട്ടീവ് കേഡറിൽ മെഡിക്കൽ ഓഫിസറു(ഡെന്റൽ)ടേതുമാണ്.
നോൺ എക്സിക്യൂട്ടീവ് കേഡറിൽ മൈനിങ് ഫോർമാൻ-40, മൈനിങ് മേറ്റ്-51, സർവേയർ (മൈൻസ്)-9, ഓപ്പറേറ്റർ-കം ടെക്നിഷ്യൻ (ട്രെയിനി)-17 (ഇലക്ട്രിക്കൽ 13, കെമിക്കൽ 4), അറ്റൻഡന്റ് കം ടെക്നിഷ്യൻ (ട്രെയിനി എച്ച്എംവി)-20, നഴ്സിങ് സിസ്റ്റർ (ട്രെയിനി)-10 എന്നിങ്ങനെയാണ് ഒഴിവുകൾ

മെഡിക്കൽ ഓഫിസർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. മൈനിങ് ഫോർമാൻ, സർവേയർ, ഓപ്പറേറ്റർ കം ടെക്നിഷ്യൻ (ട്രെയിനി), നഴ്സിങ് സിസ്റ്റർ (ട്രെയിനി) തസ്തികളിലേക്ക് 250 രൂപയും മറ്റു തസ്തികളിലേക്ക് 150 രൂപയുമാണ് ഫീസ്. എസ്‌സി, എസ്ടി വിഭാഗക്കാർക്ക് ഫീസില്ല.
എഴുത്തു പരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ ഒന്നു മുതൽ 31വരെയാണ് അപേക്ഷിക്കുന്നതിനുളള സമയം. വിശദ വിവരങ്ങൾക്ക് http://www.sail.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Advertisement