നേവൽ ഡോക്‌യാഡ് അപ്രന്റിസസ് സ്കൂളിൽ ട്രേഡ് അപ്രന്റിസിന്റെ 275 ഒഴിവുകൾ

Advertisement

വിശാഖപട്ടണം നേവൽ ഡോക്‌യാഡ് അപ്രന്റിസസ് സ്കൂളിൽ ട്രേഡ് അപ്രന്റിസിന്റെ 275 ഒഴിവിൽ 1 വർഷ പരിശീലനം. 2022 ഏപ്രിലിൽ പരിശീലനം തുടങ്ങും. ഒാൺലൈൻ അപേക്ഷ ഡിസംബർ 5 വരെ.

ട്രേഡുകളും ഒഴിവുകളും: ഇലക്ട്രോണിക്സ് മെക്കാനിക് (36), ഫിറ്റർ (35), ഷീറ്റ് മെറ്റൽ വർക്കർ (34), കാർപെന്റർ (27), ഇലക്ട്രീഷ്യൻ (22), പൈപ് ഫിറ്റർ (22), മെക്കാനിക്-ഡീസൽ (20), ആർ ആൻഡ് എസി മെക്കാനിക് (19), വെൽഡർ-ഗ്യാസ് ആൻഡ് ഇലക്ട്രിക് (16), ഇൻസ്ട്രുമെന്റ് മെക്കാനിക് (15), മെഷിനിസ്റ്റ് (12), പെയിന്റർ-ജനറൽ (10), ഫൗൺട്രിമാൻ (7).


യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ്, 65% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവിടി/എസ്‌സിവിടി).

പ്രായം: 2001 ഏപ്രിൽ ഒന്നിനും 2008 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവർ. അർഹർക്ക് ഇളവ്.



ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 137 സെമീ, തൂക്കം കുറഞ്ഞത് 25.4 കിലോഗ്രാം.

സ്‌റ്റൈപൻഡ്: ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ, വൈദ്യപരിശോധന മുഖേന.www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റ് ഒൗട്ടും ബന്ധപ്പെട്ട രേഖകളും ഡിസംബർ 14 വരെ അയയ്ക്കാം.

വിലാസം: The Officer-in-Charge (for Apprenticeship), Naval Dockyard Apprentices School, VM Naval Base SO, PO, Visakhapatnam-530 014, Andhra Pradesh. www.indiannavy.nic.