യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉൾപ്പടെ 24 തസ്തികകളില്‍ PSC വിജ്ഞാപനം

Advertisement

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് അടക്കം 24 തസ്തികകളില്‍ പുതിയ പി.എസ്.സി വിജ്ഞാപനം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ജനുവരി നാല് ആണ്‌.

തസ്തികകള്‍ ഇനി പറയുന്നവ

ജനറല്‍ റിക്രൂട്ട്‌മെന്റ് – സംസ്ഥാനതലം ആരോഗ്യ വകുപ്പില്‍ സ്റ്റേറ്റ് ന്യൂട്രീഷ്യന്‍ ഓഫീസര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍, കേരളത്തിലെ സര്‍വകലാശാലകളില്‍ അസിസ്റ്റന്റ്, കേരള കോമണ്‍ പൂള്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4 (നേരിട്ടും തസ്തികമാറ്റം മുഖേനയും), കേരളത്തിലെ സര്‍വകലാശാലകളില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2, ലെജിസ്ലേച്ചര്‍ സെക്രട്ടറിയറ്റില്‍ കോപ്പി ഹോള്‍ഡര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (പോളിടെക്‌നിക് കോളേജുകള്‍), ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്, ലീഗല്‍ മെട്രോളജി വകുപ്പിൽ ഇന്‍സ്‌പെക്ടര്‍ ഓഫ് ലീഗല്‍ മെട്രോളജി, കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ കൂലി വര്‍ക്കര്‍, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജൂനിയര്‍ പ്രോജക്ട് അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റം മുഖേന)


ജനറല്‍ റിക്രൂട്ട്‌മെന്റ് – ജില്ലാതലം

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന). വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനാട്ടമി (പട്ടിക വര്‍ഗം), ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (രസശാസ്ത്ര &ഭൈഷജ്യ കല്‍പന, ദ്രവ്യഗുണ, പ്രസൂതി & സ്ത്രീരോഗ്) – പട്ടികവര്‍ഗം, കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ബയോളജി- സീനിയര്‍ (പട്ടികജാതി/പട്ടികവര്‍ഗം, പട്ടികവര്‍ഗം), കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍കെമിസ്ട്രി- സീനിയര്‍ (പട്ടികജാതി/പട്ടികവര്‍ഗം), ആര്‍ക്കിയോളജി വകുപ്പില്‍ എസ്‌കവേഷന്‍ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവര്‍ഗം), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ – മെക്കാനിക്കല്‍ അഗ്രികള്‍ച്ചറല്‍ മെഷീനറി (പട്ടികവര്‍ഗം), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ -.മെക്കാനിക്കല്‍ അഗ്രികള്‍ച്ചറല്‍ മെഷീനറി (പട്ടികവര്‍ഗം), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ – ഡ്രാഫ്ട്‌സ്മാന്‍ സിവില്‍പട്ടികജാതി/പട്ടികവര്‍ഗം). എന്‍സിഎ റിക്രൂട്ട്‌മെന്റ് – സംസ്ഥാനതലം മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ സോയില്‍ സര്‍വേ ഓഫീസര്‍/റിസര്‍ച്ച് അസിസ്റ്റന്റ്/കാര്‍ട്ടോഗ്രാഫര്‍/ടെക്‌നിക്കല്‍ അസിസ്റ്റന്റ് (രണ്ടാം എന്‍സിഎ – എസ് സിസിസി), മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ഒന്നാം എന്‍സിഎ – എല്‍സി/എഐ, കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ബോട്ട് സ്രാങ്ക് (രണ്ടാം എന്‍സിഎ -ഈഴവ/തിയ്യ/ബില്ലവ)

Advertisement