സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിൽ 787 ഒഴിവുകൾ.
പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം.
കുക്ക്, കോബ്ലർ, ബാർബർ, വാഷർമാൻ, പെയിന്റർ, മേസൺ, പ്ലംബർ, മാലി, വെൽഡർ, ടെയ്ലർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. 8 എണ്ണം ബാക്ലോഗ് ഒഴിവുംഒഴിവ് വിമുക്തഭടന്മാർക്കുള്ളതുമാണ്. രാജ്യത്തെവിടെയും നിയമനം ലഭിക്കാം.
ശമ്പളം: 21700–69100.അലവൻസുകളും
പ്രായം: 2022 ഓഗസ്റ്റ് ഒന്നിന് 18നും 23നും മധ്യേ. പട്ടികജാതി/വർഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവുണ്ട്. വിമുക്തഭടന്മാർക്ക് ഇളവ് ചട്ടപ്രകാരം. ഉയർന്ന പ്രായപരിധിയിലുള്ള മറ്റ് ഇളവുകൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം. അൺസ്കിൽഡ് ട്രേഡായ സ്വീപ്പർ, ഒഴികെയുള്ള ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർക്കുബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിൽ മുൻഗണന ലഭിക്കും.
ശാരീരികയോഗ്യത:പുരുഷന്മാർക്ക്: 170 സെമീ (എസ്ടിക്ക്: 162.5 സെ.മീ.), നെഞ്ചളവ്: 80–85 സെ.മീ.എസ്ടിക്ക്: 150 സെ.മീ.) തൂക്കം: ആനുപാതികം.
കാഴ്ചശക്തി: ദൂരക്കാഴ്ച: കാഴ്ചാസഹായികൾ കൂടാതെ 6/6, 6/9. വർണാന്ധതയോ നിശാന്ധതയോ കോങ്കണ്ണോ പാടില്ല.കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരമ്പുകൾ എന്നിവ അയോഗ്യതകളാണ്. നല്ല ആരോഗ്യം വേണം. വിമുക്തഭടൻമാരുടെ ശാരീരിക യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.ഇവർക്കുശാരീരികക്ഷമതാ പരിശോധന ഉണ്ടാകില്ല.
തിരഞ്ഞെടുപ്പു രീതി: യോഗ്യരായവർക്കു ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, രേഖകളുടെ പരിശോധന, ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ,വൈദ്യപരിശോധന എന്നിവ നടത്തും.
ശാരീരികക്ഷമതാ പരീക്ഷ: പുരുഷന്മാർക്ക്: 6.30 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം. സ്ത്രീകൾക്ക്: 4 മിനിറ്റിൽ 800 മീറ്റർ ഓട്ടം. ∙അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/വർഗക്കാർക്കും വിമുക്തഭടന്മാർക്കും സ്ത്രീകൾക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.cisfrectt.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഒരു ഉദ്യോഗാർഥിക്ക് ഒരു ട്രേഡിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയൂ.