ന്യൂഡൽഹി: ഓഫീസർ തസ്തികയിൽ നിയമനത്തിന് ഒരുങ്ങി പ്രമുഖ പൊതുമേഖ ബാങ്കായ എസ്ബിഐ. വിവിധ തലങ്ങളിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരെ സ്ഥിരമായും കരാർ അടിസ്ഥാനത്തിലും നിയമിക്കാനാണ് എസ്ബിഐ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നവംബർ 22ന് ആരംഭിച്ച രജിസ്‌ട്രേഷൻ ഡിസംബർ 12ന് അവസാനിക്കും. പ്രോജക്‌ട്‌സ് – ഡിജിറ്റൽ പേയ്‌മെന്റ്‌സ്, പ്രോജക്‌ട്‌സ്- ഡിജിറ്റൽ പേയ്‌മെന്റ്‌സ്/ കാർഡ്‌സ്, പ്രോജക്‌ട്‌സ്- ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്നി വിവിധ തലങ്ങളിൽ മാനേജർ തസ്തികയിലാണ് സ്ഥിരം നിയമനം നടത്തുന്നത്. മാനേജർ പദവിയിൽ വരുന്ന ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിലേക്കും സ്ഥിരം നിയമനമാണ്. കേന്ദ്ര സായുധ സേനയിൽ സർക്കിൾ അഡ് വൈസർ തസ്തികയിലാണ് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
https://bank.sbi/web/careers ൽ പ്രവേശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.