ഗ്രാമീണ തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജന്റ് /ഫീൽഡ് ഓഫീസർ നിയമനം

Advertisement

മലപ്പുറം: പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്റ്റ് ഏജന്റ്മാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു.

അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. 18നും 50നും ഇടയിൽ പ്രായമുള്ള സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽ രഹിതർ, ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിലെ മുൻ ഏജന്റുമാർ, അങ്കണവാടി ജീവനക്കാർ, വിമുക്ത ഭടൻമാർ, വിരമിച്ച അധ്യാപകർ, ജനപ്രതിനിധികൾ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവരെ ഡയറക്റ്റ് ഏജന്റുമാരായും ഗവൺമെന്റ് സർവീസിൽ നിന്നും വിരമിച്ച 65 വയസിന് താഴെ പ്രായമുള്ളവരെ ഫീൽഡ് ഓഫീസർ ആയും നിയമിക്കും.

മഞ്ചേരി പോസ്റ്റൽ ഡിവിഷനൻ പരിധിയിൽ സ്ഥിര താമസമാക്കിയ അപേക്ഷകർ വയസ്, യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, മൊബൈൽ നമ്പർ എന്നിവ സഹിതം ഡിസംബർ 15നകം സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റൽ ഡിവിഷൺ, മഞ്ചേരി 676121 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കണം.
ഫോൺ: 8907264209, 0483 2766840.

Advertisement