തിരുവനന്തപുരം: ജില്ലാ കോടതിയിലെ ജില്ലാ ഗവണ്മെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിലവിലുളള ഒഴിവിലേക്ക് നിയമനം നടത്തുന്നു.
നിശ്ചിത യോഗ്യത ഉള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരും 60 വയസ്സിൽ കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ജനനതീയതി, എന്റോൾമെന്റ് തീയതി, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, അപേക്ഷകർ ഉൾപ്പെട്ട് വരുന്ന പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അപേക്ഷകൾ ബയോഡാറ്റയും ജനനതീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എന്റോൾമെന്റ്, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സീനിയർ സുപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം 695043 എന്ന വിലാസത്തിൽ ഡിസംബർ 15 ന് മുൻപ് സമർപ്പിക്കണം.