കുടുംബശ്രീയിൽ ഒഴിവ്

Advertisement

പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് അയൽക്കൂട്ട അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവർക്ക് അപേക്ഷിക്കാം.
അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബികോം ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ടാലി യോഗ്യത എന്നിവ ഉണ്ടായിരിക്കണം.
2022 ഒക്ടോബർ 28 ന് 20 നും 35 നും മധ്യേ
പ്രായമുള്ളവരായിരിക്കണം. വെബ്സൈറ്റ് ൽ ലഭിക്കും.

അപേക്ഷയോടൊപ്പം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, പാലക്കാട് എന്ന പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി, ഫോട്ടോ സഹിതം ഡിസംബർ 12 ന് വൈകീട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ പാലക്കാട്- 678001 ൽ നൽകണം.
നേരത്തെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കണ്ടതില്ലെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു.