SIDBIയിൽ അസി. മാനേജർ ആകാം

Advertisement

സ്‌മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 100 ഒഴിവ്. ഓൺലൈൻ അപേക്ഷ ജനുവരി 3 വരെ. ഗ്രേഡ് എ ജനറൽ സ്ട്രീം വിഭാഗത്തിലാണ് അവസരം.

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ കന്റോൺമെന്റുകളിൽ ജൂനിയർ ക്ലാർക്ക്, സാനിറ്ററി ഇൻസ്പെക്ടർ ഉൾപ്പടെ 135 ഒഴിവുകൾ
യോഗ്യത: പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം (കൊമേഴ്സ്/ഇക്കണോമിക്സ്/മാനേജ്മെന്റ് വിഷയങ്ങൾക്കു മുൻഗണന) അല്ലെങ്കിൽ നിയമബിരുദം/എൻജിനീയറിങ് ബിരുദം (സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ വിഷയങ്ങൾക്കു മുൻഗണന) അല്ലെങ്കിൽ സിഎ/സിഎസ്/സിഡബ്ല്യുഎ/സിഎംഎ/സിഎഫ്‌എ അല്ലെങ്കിൽ പിഎച്ച്ഡി.

പ്രായം: 21–28. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്. യോഗ്യത: ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയും പഴ്സനൽ ഇന്റർവ്യൂവും അടിസ്ഥാനമാക്കി. ജനുവരി/ഫെബ്രുവരിയിൽ പരീക്ഷ നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ഫീസ്: 1100 രൂപ. പട്ടികവിഭാഗം, അംഗപരിമിതർക്ക് 175 രൂപ. ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. www.sidbi.in