സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയില്‍ എക്സിക്യുട്ടീവ്, നോൺ എക്സിക്യുട്ടീവ്

Advertisement

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ പശ്ചിമബംഗാളിലെ ഇസ്കോ സ്റ്റീൽ പ്ലാന്റിൽ എക്സിക്യുട്ടീവ്, നോൺ എക്സിക്യുട്ടീവ് തസ്തികളിലെ 138 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എക്സിക്യുട്ടീവ്:

അസിസ്റ്റന്റ് മാനേജർ(ബോയിലർ ഓപ്പറേഷൻ എൻജിനീയർ): ഒഴിവ്-6, യോഗ്യത- ബി.ഇ./ ബി.ടെക്, ബോയിലർ ഓപ്പറേഷൻ എൻജിനീയർ സർട്ടിഫിക്കറ്റ്. പ്രായം: 30 വയസ്സ്. മാനേജർ: ഒഴിവ്-4 (മെക്കാനിക്കൽ-1, കെമിക്കൽ-1, മെറ്റലർജി-1, സെറാമിക്-1). യോഗ്യത: ബി.ഇ./ ബി.ടെക്, 7 വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം: 35 വയസ്സ്.
മെഡിക്കൽ ഓഫീസർ:ഒഴിവ്-5, യോഗ്യത: എം.ബി.ബി.എസ്.’, ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം: 34 വയസ്സ്.
കൺസൽട്ടന്റ്:ഒഴിവ്-10 (ക്രിട്ടിക്കൽ കെയർ മെഡിസിൻ-1, ഓർത്തോപീഡിക്സ് -1, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി-2, ഒഫ്ത്താൽമോളജി-1, കമ്യൂണിറ്റി മെഡിസിൻ-1, പീഡിയാട്രിക്സ്-1, ജനറൽ മെഡിസിൻ-1, ജനറൽ സർജറി-1, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ-1 ). യോഗ്യത: ബിരുദാനന്തരബിരുദം/ ഡി.എൻ.ബി., 3 വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 41 വയസ്സ്.

നോൺ എക്സിക്യുട്ടീവ്:

ഓപ്പറേറ്റർ കം ടെക്നീഷ്യൻ ട്രെയിനി- 73 (മെക്കാനിക്കൽ-20, മെറ്റലർജി-14, ഇലക്ട്രിക്കൽ-20, ഇൻസ്ട്രുമെന്റേഷൻ-5, കെമിക്കൽ-5, സിവിൽ- 5, സെറാമിക്-4) . യോഗ്യത: പത്താംക്ലാസ്, ത്രിവത്സര ഡിപ്ലോമ. പ്രായം: 28 വയസ്സ്.
അറ്റൻഡന്റ് കം ടെക്നീഷ്യൻ ട്രെയിനി-40(ഫിറ്റർ-13, ഇലക്ട്രീഷ്യൻ-10, ടർണർ-5, വെൽഡർ-2). യോഗ്യത: പത്താംക്ലാസ്, ഐ.ടി.ഐ./എൻ.സി.വി.ടി.
ഹെവി വെഹിക്കിൾ ഡ്രൈവർ: ഒഴിവ്-10, യോഗ്യത- പത്താംക്ലാസ്, ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 28 വയസ്സ്.
ഓപ്പറേറ്റർ കം ടെക്നീഷ്യൻ (ബോയിലർ ഓപ്പറേഷൻ) -13, യോഗ്യത: പത്താം ക്ലാസ്, ത്രിവത്സര ഡിപ്ലോമ. പ്രായം: 30 വയസ്സ്.
അറ്റൻഡന്റ് കം ടെക്നീഷ്യൻ (ബോയിലർ ഓപ്പറേഷൻ) -7, യോഗ്യത: പത്താംക്ലാസ്, ഐ.ടി.ഐ., ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്. പ്രായം: 28 വയസ്സ്.
ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജനുവരി 10. വിശദവിവരങ്ങൾ www.sail.co.in എന്ന വെബ്സൈറ്റിൽ.

Advertisement