കേന്ദ്ര ആണവോര്‍ജ വകുപ്പിന് കീഴിലുള്ള ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (NPCIL) ട്രേഡ് അപ്രന്റിസ്ഷിപ്പിന് അവസരം.
295 ഒഴിവുണ്ട്. ഐടിഐ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഫിറ്റര്‍, വെല്‍ഡര്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, റഫ്രിജറേഷന്‍ ആന്‍ഡ് എസി മെക്കാനിക്, കാര്‍പെന്റര്‍, പ്ലംബര്‍, വയര്‍മാന്‍, ഡീസല്‍ മെക്കാനിക്, മെഷീനിസ്റ്റ്, പെയിന്റര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍, സ്റ്റെനൊഗ്രാഫര്‍ തുടങ്ങിയ ട്രേഡുകളിലാണ് അവസരം. പ്രായം: 14–24. അപേക്ഷകര്‍ www.apprenticeshipindia.org എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങള്‍ക്കും www.npcilcareers.co.in www.npcilcareers.co.inകാണുക. ഹിന്ദുസ്ഥാന്‍ ?പെട്രോളിയം ?കോര്‍പറേഷനില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ (HPCL) ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് അവസരം.
മാര്‍ക്കറ്റിങ് ഡിവിഷനിലാണ് ഒഴിവ്. എന്‍ജിനിയറിങ് സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഐടി എന്നിങ്ങനെയാണ് ട്രേഡുകള്‍. എന്‍ജിനിയറിങ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം: 18–25. NATS പോര്‍ട്ടലില്‍ എന്റോള്‍ ചെയ്തിരിക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20. വിശദവിവരങ്ങള്‍ക്ക് https://mhrdnats.gov.in കാണുക. കാല്‍കോം വിഷനില്‍ 210 ഗ്രേറ്റര്‍ നോയ്ഡയിലെ കാല്‍കോം വിഷന്‍ ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് എന്‍ജിനിയറിങ് ഡിപ്ലോമയുള്ളവര്‍ക്ക് അവസരം. 210 ഒഴിവുണ്ട്.
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ട്രേഡുകളിലാണ് ഒഴിവുകള്‍. അപേക്ഷകര്‍ NATS പോര്‍ട്ടലില്‍ ജനുവരി 20 നകം എന്റോള്‍ ചെയ്യണം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 25. വിശദവിവരങ്ങള്‍ക്ക് https://mhrdnats.gov.in കാണുക.