എൽ ഐ സി അ​സി​സ്റ്റ​ന്റ് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​ർ​മാ​രെ നി​യ​മി​ക്കു​ന്നു,ശമ്പളം 53600-102090 ,ജ​നു​വ​രി 31വ​രെ അ​പേ​ക്ഷി​ക്കാം

Advertisement

ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എൽ.ഐ. സി) അ​സി​സ്റ്റ​ന്റ് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​ർ​മാ​രെ (ജ​ന​റ​ലി​സ്റ്റ്) നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു. ഓ​ൺ​ലൈ​നാ​യി ജ​നു​വ​രി 31വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വു​ക​ൾ: 300.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www. licindia.in/careersൽ.​

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വിഷയത്തിൽ ബി​രു​ദം.

പ്രാ​യ​പ​രി​ധി 1.1.2023ൽ 21-30. ​സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

തെരഞ്ഞെടുപ്പ്: ഫെ​ബ്രു​വ​രി 17-20 വ​രെ ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ പ്രി​ലി​മി​ന​റി, മാ​ർ​ച്ച് 18ന് ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ മെ​യി​ൻ പ​രീ​ക്ഷ, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. വൈ​ദ്യ​പ​രി​ശോ​ധ​ന​യു​ണ്ടാ​വും.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ 53600-102090 രൂ​പ ശ​മ്പ​ള നി​ര​ക്കി​ൽ നി​യ​മി​ക്കും. പ്ര​തി​മാ​സം 92,870 രൂ​പ ശ​മ്പ​ളം ല​ഭി​ക്കും. പെ​ൻ​ഷ​ൻ, ഗ്രാ​റ്റു​വി​റ്റി, ഗ്രൂ​പ് ഇ​ൻ​ഷു​റ​ൻ​സ് ഉ​ൾ​പ്പെ​ടെ ആ​നു​കൂ​ല്യ​ങ്ങ​ളു​മു​ണ്ട്.

Advertisement