ഇന്ത്യപോസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങി 98083 ഒഴിവുകള്‍

Advertisement

ഇന്ത്യ പോസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകള്‍ക്കായി ആകെ 98083 ഒഴിവുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ 2930 പോസ്റ്റ്മാന്‍ ഒഴിവുകളാണുള്ളത്. 74 മെയില്‍ ഗാര്‍ഡുകളുടെയും 1424 മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫുകളുടെയും ഒഴിവ് കേരളത്തിലുണ്ട്.

പോസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ആകെയുള്ള 98083 ഒഴിവുകളില്‍ പോസ്റ്റ്മാന്‍ തസ്തികയിലേക്കുള്ള ഒഴിവുകളുടെ എണ്ണം 59099 ഉം മെയില്‍ ഗാര്‍ഡിന്റെ ഒഴിവുകള്‍ 1445 ഉം ആണ്. മള്‍ട്ടി ടാസ്‌കിംഗ് തസ്തികയിലേക്ക് 23 സര്‍ക്കിളുകളിലായി 37539 ഒഴിവുകളാണുള്ളത്. (india post office recruitment 2023)

10, പ്ലസ്ടു പാസായവര്‍ക്ക് പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18 വയസ് മുതല്‍ 32 വയസ് വരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി. indiapost.gov.in എന്ന ഇന്ത്യ പോസ്റ്റ് ഔദ്യോഗിക വെബ് പോര്‍ട്ടലില്‍ അപേക്ഷിക്കേണ്ട രീതി ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനുള്ള അവസാന തീയതി തപാല്‍ വകുപ്പ് ഉടന്‍ പ്രഖ്യാപിക്കും. തീയതികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യ പോസ്റ്റ് ഔദ്യോഗിക വെബ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.

Advertisement