- ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രബേഷനറി ഓഫിസർ തസ്തികയിൽ 500 ഒഴിവ്. അപേക്ഷ 25 വരെ. www.bankofindia.co.in
ജനറൽ ബാങ്കിങ് വിഭാഗത്തിൽ ക്രെഡിറ്റ് ഓഫിസർ–350, സ്പെഷലിസ്റ്റ് വിഭാഗത്തിൽ ഐടി ഓഫിസർ–150 എന്നിങ്ങനെയാണ് ഒഴിവുകൾ. ഒരു തസ്തികയിലേക്കു മാത്രമേ അപേക്ഷിക്കാവൂ. ഇന്ത്യയിൽ എവിടെയും നിയമനമുണ്ടാകാം.
യോഗ്യത
∙ ക്രെഡിറ്റ് ഓഫിസർ: ഏതെങ്കിലും ബിരുദം
∙ ഐടി ഓഫിസർ: കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻസ് / ഐടി / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻസ് /ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻസ് / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ 4 വർഷ ബിടെക് / ബിഇ; അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻസ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻസ് / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ /കംപ്യൂട്ടർ സയൻസ് / ഐടി / കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിൽ പിജിയും; അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും DOEACC B ലെവൽ ജയവും.
∙പ്രായം: 20–29. പട്ടികവിഭാഗക്കാർക്കും വിമുക്തഭടർക്കും 5 വർഷ ഇളവ്. മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷ ഇളവ്.
2023 ഫെബ്രുവരി 1 അടിസ്ഥാനമാക്കി യോഗ്യതയും പ്രായവും കണക്കാക്കും.
∙ശമ്പളം: 36,000–63,840 രൂപ
∙തിരഞ്ഞെടുപ്പ്: ഓൺലൈൻ ഒബ്ജക്ടീവ് ടെസ്റ്റ്, ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയിലൂടെ. ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ ഘട്ടങ്ങളിൽ അർഹർക്ക് മാർക്കിളവുണ്ട്. ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ബാങ്കിങ് & ഫിനാൻസ് (പിജിഡിബിഎഫ്) കൂടി പൂർത്തിയാക്കണം. പ്രബേഷൻ 2 വർഷം.
∙കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്.
∙അപേക്ഷാഫീസ്: 850 രൂപ. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്കു 175 രൂപ. ഓൺലൈനായി അടയ്ക്കണം.