വിവിധ ഒഴിവുകളില്‍ പരീക്ഷയില്ലാതെ ജോലി

Advertisement

ഔഷധിയില്‍ പരീക്ഷ ഇല്ലാതെ ജോലി – നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാം
ഔഷധിയിലെ ട്രെയിനി ഡോക്ടര്‍ , റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായുള്ള അഭിമുഖം / എഴുത്തുപരീക്ഷ 20.03.2023 തിങ്കളാഴ്ച നടത്തുന്നതാണ് . താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ , ബയോഡാറ്റ , വയസ്സ് , ജാതി , വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഔഷധിയുടെ തൃശ്ശൂര്‍ കുട്ടനെല്ലൂരിലുള്ള ഓഫീസില്‍ 20.03.2023 തിങ്കളാഴ്ച രാവിലെ 9 ന് ഹാജരാകേണ്ടതാണ് . ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തുന്ന സ്‌ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് . അര്‍ഹരായ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ് . ഫോണ്‍ : 0487 2459800,2459858 .

ബാങ്കിങ് കറസ്‌പോണ്ടന്റ്; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ബാങ്കിങ് സേവനങ്ങള്‍ മികച്ച രീതിയില്‍ താഴേത്തട്ടില്‍ എത്തിക്കുന്നതിനായി തപാല്‍ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്‌പോണ്ടന്റുമാരെ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
മാരാരിക്കുളം സൗത്ത്, മുഹമ്മ, ഭരണികാവ്, ചുനക്കര, താമരകുളം, പാലമേല്‍, വള്ളികുന്നം, ആല, ബുധനൂര്‍, ചെറിയനാട്, മുളകുഴ, പാണ്ടനാട്, പുലിയൂര്‍, തിരുവന്മണ്ടൂര്‍, വെണ്‍മണി, തൃക്കുന്നപുഴ, വീയാപുരം, തണ്ണീര്‍മുക്കം, ചെട്ടികുളങ്ങര, തഴകര, ആറാട്ടുപുഴ, ചേപ്പാട്, ചിങ്കോലി, ദേവികുളങ്ങര, കണ്ടല്ലൂര്‍, പതിയൂര്‍, അരൂര്‍, എഴുപുന്ന, കോടാമത്തുരുത്ത്, പട്ടണക്കാട്, തുറവൂര്‍, അരൂകുറ്റി, ചെന്നം പള്ളിപ്പുറം, പെരുമ്പളം, എന്നീ പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.
പത്താം ക്ലാസ് വിജയമാണ് യോഗ്യത. പ്രായം: 18 നും 75 നും മധ്യേ. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരായിരിക്കണം. ആധാര്‍, പാന്‍കാര്‍ഡ് എന്നിവ ഉണ്ടായിരിക്കണം. സ്വന്തമായി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍, ബയോമെട്രിക് ഡിവൈസ്, കാര്‍ഡ് പ്ലസ് പിന്‍ ഡിവൈസ് എന്നിവ ഉണ്ടായിരിക്കണം. ഫോണ്‍: 7594021796

മെന്റര്‍-റിസോഴ്സ്‌പേഴ്സണ്‍ ഒഴിവ്
കുഴല്‍മന്ദം ബ്ലോക്കില്‍ പട്ടികജാതി വിഭാഗകാര്‍ക്ക് പ്രേത്യേക ജീവനോപാധി പദ്ധതി പ്രവര്‍ത്തനത്തിന് മെന്റര്‍-റിസോഴ്സ്‌പേഴ്സണ്‍ ഒഴിവ്. പട്ടികജാതി വിഭാഗക്കാരായ കുടുംബശ്രീ/കുടുംബശ്രീ കുടുംബാംഗം/ഓക്സിലറി അംഗങ്ങളായ 18 നും 40 നും ഇടയില്‍ പ്രായമുള്ള കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും ഓണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ് എതെങ്കിലും വിഷയത്തില്‍ ബിരുദം, എം.എസ.്ഡബ്ല്യൂ വിജയിച്ചവര്‍ക്ക് മുന്‍ഗണന. റിസോഴ്സ് പേഴ്സണ്‍ തസ്തികയിലേക്ക് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ മാര്‍ച്ച് 21 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഓഫിസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 0491 2505627\

കുടുംബശ്രീയില്‍ എം.ഇ.സി നിയമനം
കുടുംബശ്രീ വയനാട് മൈക്രോ എന്റര്‍ പ്രൈസസ് കണ്‍സള്‍ട്ടന്റ് (എം.ഇ.സി) സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സി.ഡി.എസിന് കീഴില്‍ എം.ഇ.സിമാരെ നിയമിക്കുന്നു. 18 നും 40 നും ഇടയില്‍ പ്രായമുള്ള ബിരുദധാരികളും മാര്‍ക്കറ്റിംഗില്‍ താല്‍പര്യമുള്ളവരുമായ കുടുംബശ്രീ/ ഒക്സിലറി അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, കുടുംബശ്രീ അംഗം/ ഒക്സിലറി അംഗമാണെന്നുള്ള സി.ഡി.എസ് സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ മിഷനില്‍ സമര്‍പ്പിക്കണം. അവസാന തീയതി മാര്‍ച്ച് 20. വിവരങ്ങള്‍ക്ക് ഫോണ്‍. 04936299370, 206589.

ഫുഡ് ആന്‍ഡ് ബീവറേജ് മാനേജര്‍ താത്കാലിക ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫുഡ് ആന്‍ഡ് ബീവറേജ് മാനേജര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: Diploma in Hotel Management with 10 years experience as Manager in Hotel Industry. പ്രായപരിധി: 01.01.2019 ന് 28-40നും മദ്ധ്യേ. ശമ്പളം : 25,000 രൂപ (പ്രതിമാസ വേതനം)
ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മാര്‍ച്ച് 21ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.

Advertisement