ഗവ. ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ജോലി

Advertisement


വര്‍ക്കല ഗവ. ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ആയുര്‍വേദ ഫീമെയില്‍ തെറാപ്പിസ്റ്റ്, ആയൂര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഓരോ ഒഴിവ് വീതമാണുളളത്. ആയൂര്‍വേദ ഫീമെയില്‍ തെറാപ്പിസ്റ്റിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന ആയൂര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റും, ആയൂര്‍വേദ ഫാര്‍മസിസ്റ്റിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന / അംഗീകരിച്ച ആയൂര്‍വേദ ഫാര്‍മസി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം).
ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഫറന്‍സ് ഹാളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 22ന് രാവിലെ 10നു നേരിട്ട് ഹാജരാകണം.

Advertisement