എറണാകുളം മേഖലാതല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ, എംപ്ലോയബിലിറ്റി സെന്റുറുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നിയുക്തി 2023’ മെഗാ ജോബ് ഫെയർ മാർച്ച് 25 ശനിയാഴ്ച രാവിലെ 9 മണി മുതൽ കളമശ്ശേരി ഗവ.പോളിടെക്നിക്ക്-വനിതാ പോളിടെക്നിക്ക് കോളേജുകളിലായി നടക്കും.
ബാങ്കിങ്, NBFC , ടെക്നിക്കൽ , നോൺ ടെക്നിക്കൽ , BPO , KPO , FMCG , മാനുഫാക്ച്ചറിങ് ,നേഴ്സിങ്ങ് ടെലികോം ,ഇൻഷുറൻസ് , ഓട്ടോമൊബൈൽസ് , ഹോസ്പിറ്റൽസ്, ഹോസ്പിറ്റാലിറ്റി , എഡ്യൂക്കേഷൻ etc. മേഖലകളിലെ 100 ലധികം കമ്പനികളിലെ 5000 ത്തോളം ഒഴിവുകളിലേക്കാണ് അഭിമുഖങ്ങൾ നടത്തുന്നത്.
SSLC മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നിരവധി അവസരങ്ങൾ ആണ്“നിയുക്തി 2023” മെഗാ തൊഴിൽ മേളയിൽ ഉള്ളത്. പങ്കാളിത്തം സൗജന്യമാണ്
പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്കു നേരിട്ട് എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി 0484-2427494, 0484-2422452 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
കോളേജിൽ സംഘടിപ്പിക്കുന്നു . അൻപതിൽ പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ വിശദമായി വായിക്കുക.
പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുളള നിർദ്ദേശം ചുവടെ ചേർക്കുന്നു
- SSLC , Plus Two , ITI / ITC മുതൽ Diploma ബിരുദം , ബിരുദാനന്തര ബിരുദം , നഴ്സിംഗ് , പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുളള എല്ലാ ഉദ്യോഗാർത്ഥികൾക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം .
- പ്രവർത്തി പരിചയം ഉളളവരേയും ഇല്ലാത്തവരേയും മേള ലക്ഷ്യമിടുന്നു .
- തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി വെബ് സൈറ്റ് രജിസ്ട്രേഷൻ നിർബന്ധമാണ് .
- www.jobfest.kerala.gov.in എന്ന വെബ് സൈറ്റിൽ ഉദ്യോഗാർത്ഥികൾ ജോബ് സീക്കർ ആയി രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന അഡ്മിറ്റ് കാർഡിന്റെ പ്രിന്റുമായി മാത്രം മേളയിൽ ഹാജരാകുക .
- അന്നേദിവസം ഉദ്യോഗാർത്ഥികൾ അഡ്മിറ്റ് കാർഡിനോടൊപ്പം ബയോഡാറ്റയുടെ 5 പകർപ്പും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും , കയ്യിൽ കരുതേണ്ടതാണ് .