സ്കൂളുകളില്‍ ജോലി -KTETവിജ്ഞാപനം പ്രസിദ്ധീകരിച്ചു

Advertisement

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)-യ്ക്ക് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

കെ.ടെറ്റ് മാർച്ച് 2023-ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in വെബ് പോർട്ടൽ വഴി ഏപ്രിൽ 3 മുതൽ 17 വരെ സമർപ്പിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കുവാനുള്ള യോഗ്യതാ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ്, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ https://ktet.kerala.gov.inhttps://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് തിരുത്തലുകൾ അനുവദിക്കുന്നതല്ല. നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷാ സമർപ്പണ രീതി വായിച്ച് മനസിലാക്കിയ ശേഷം മാത്രം അപേക്ഷിക്കേണ്ടതാണ്. നോട്ടിഫിക്കേഷനിലുള്ള മാർഗനിർദേശങ്ങൾ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗൺലോഡ് ചെയ്ത് വായിക്കണം. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം 01.10.2022 ന് ശേഷം എടുത്ത ഫോട്ടോ തന്നെ അപ് ലോഡ് ചെയ്യേണ്ടതുമാണ്. വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി ഏപ്രിൽ 25.