ആകാശവാണി മേഖലാ വാർത്താ വിഭാഗം പാർട്ട് ടൈം കറസ്പോണ്ടന്റ്

Advertisement

തിരുവനന്തപുരത്തെ ആകാശവാണി മേഖലാ വാർത്താ വിഭാഗം പാർട്ട് ടൈം കറസ്പോണ്ടന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നിന്നും 10 കി.മീ. ചുറ്റളവിൽ സ്ഥിരതാമസക്കാരായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് https://prasarbharati.gov.in/pbvacancies/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2023 ജൂലൈ 10. വിശദവിവരങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ 0471-2324983 എന്ന നമ്പറിൽ ബന്ധപ്പെടുക.