പത്താംക്ലാസ് പാസായവര്‍ക്ക് കേന്ദ്രസര്‍വീസില്‍ നിയമനത്തിന് അവസരമൊരുക്കുന്ന എം.ടി.എസ്., ഹവില്‍ദാര്‍ പരീക്ഷകള്‍ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ സെപ്റ്റംബറില്‍ നടക്കും. കേരളത്തില്‍ ആറ് പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷ ഓണ്‍ലൈനായി ജൂലായ് 21-നകം സമര്‍പ്പിക്കണം.
കേന്ദ്രഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലെ മള്‍ട്ടി ടാസ്കിങ് (നോണ്‍ ടെക്നിക്കല്‍) സ്റ്റാഫ് തസ്തികയില്‍ ഉദ്ദേശം 1558 ഒഴിവാണ് (18-25 പ്രായപരിധിയില്‍ 998 ഒഴിവും 18-27 പ്രായപരിധിയില്‍ 200 ഒഴിവും) നിലവിലുള്ളത്. റവന്യൂവകുപ്പിലെ സെൻട്രല്‍ ബോര്‍ഡ് ഓഫ് ഇൻഡയറക്‌ട് ടാക്സസ് ആൻഡ് കസ്റ്റംസിലെ (സി.ബി.ഐ.സി.)
ഹവില്‍ദാര്‍ തസ്തികയില്‍ 360 ഒഴിവുണ്ട്.
ഒൻപത് റീജണുകളിലായാണ് ഒഴിവുകള്‍. കേരളം കെ.കെ.ആര്‍. റീജണിലാണ് (കര്‍ണാടക, കേരള, ലക്ഷദ്വീപ്) ഉള്‍പ്പെടുന്നത്. കേരളത്തില്‍ 18-25 പ്രായപരിധിയില്‍ 18 ഒഴിവുണ്ട്. 18-27 പ്രായപരിധിയില്‍ നിലവില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
യോഗ്യത: പത്താംക്ലാസ്/ തത്തുല്യ യോഗ്യത 01.08.2023-നകം നേടിയിരിക്കണം.
ശാരീരിക യോഗ്യത (ഹവില്‍ദാര്‍ തസ്തികയിലേക്ക്): ഉയരം -പുരുഷന്മാര്‍ക്ക് 157.5 സെ.മീയും (എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് സെ.മീ. വരെ ഇളവ് ലഭിക്കും), സ്ത്രീകള്‍ക്ക് 152 സെ.മീ.യും (എസ്.ടി. വിഭാഗക്കാര്‍ക്ക് 2.5 സെ.മീ.വരെ ഇളവ്
ഇളവ് ലഭിക്കും). നെഞ്ചളവ്- പുരുഷന്മാര്‍ക്ക് 81 സെ.മീ നെഞ്ചളവും അഞ്ച് സെ.മീ. വികാസവും വേണം. ഭാരം- സ്ത്രീകള്‍ക്ക് 48 കിലോഗ്രാം (എസ്.ടി. വിഭാഗക്കാര്‍ക്ക് രണ്ട് കിലോഗ്രാം ഇളവ് ലഭിക്കും).
പ്രായം: 18-25 വയസ്സ്, 18-27 വയസ്സ് എന്നിങ്ങനെ രണ്ട് പ്രായപരിധിയുണ്ട്. 18-25 വിഭാഗത്തിലുള്ളവര്‍ 02-08-1998-നും 01.08.2005 നും ഇടയില്‍ ജനിച്ചവരും 18-27 വിഭാഗത്തിലുള്ളവര്‍ 02.08.1996-നും 01.08.2005-നും ഇടയില്‍ ജനിച്ചവരുമായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും.
വിമുക്തഭടര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ജനറല്‍ – 10, ഒ.ബി.സി.- 13, എസ്.സി.,
എസ്.ടി- 15 എന്നിങ്ങനെയാണ് വയസ്സിളവ്. വിധവകള്‍, വിവാഹമോചിതകള്‍ എന്നിവര്‍ക്ക് 35 വയസ്സുവരെയും (എസ്.സി., എസ്.ടി.- 40 വയസ്സ്) ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്.
പരീക്ഷ: തിരഞ്ഞെടുപ്പിനായി കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തും. ഹവില്‍ദാര്‍ തസ്തികയിലേക്ക് ഇതുകൂടാതെ ശാരീരിക ശേഷി പരിശോധനയും ശാരീരിക യോഗ്യതാപരീക്ഷയുംകൂടി ഉണ്ടാകും. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. രണ്ട് സെഷനുകളുണ്ട്. ഒന്നാംസെഷനില്‍ ന്യൂമറിക്കല്‍ ആൻഡ് മാത്തമാറ്റിക്കല്‍ എബിലിറ്റി, റീസണിങ് എബിലിറ്റി ആൻഡ് പ്രോബ്ലം സോള്‍വിങ് എന്നിവയും രണ്ടാംസെഷനില്‍ ജനറ അവേര്‍നെസ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ എന്നിവയുമാണ്
ഓരോ സെഷനും 45 വീതമാണ് ആകെ മാര്‍ക്ക്.
ചോദ്യം ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉള്‍പ്പെടെ വിവിധ പ്രാദേശിക ഭാഷകളിലും ലഭിക്കും. ഒന്നാംസെഷനില്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കില്ല. എന്നാല്‍ രണ്ടാം സെഷനില്‍ തെറ്റുത്തരത്തിനും ഓരോ നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. രണ്ടുസെഷനുകളും എഴുതേണ്ടത് നിര്‍ബന്ധമാണ്. ഒരു സെഷൻ കഴിഞ്ഞാല്‍ ഉടൻ രണ്ടാംസെഷൻ തുടങ്ങുംവിധമാണ് ക്രമീകരണം.
ശാരീരികശേഷി പരിശോധന (ഹവില്‍ദാര്‍ തസ്തികയിലേക്ക്): നടത്തം- പുരുഷന്മാര്‍ 15 മിനിറ്റില്‍ 1600 മീറ്റര്‍, വനിതകള്‍ 20 മിനിറ്റില്‍ ഒരു കിലോമീറ്റര്‍.
പരീക്ഷാകേന്ദ്രങ്ങള്‍: കേരളം, കര്‍ണാടക,
ലക്ഷദ്വീപ് എന്നിവ Karnataka, Kerala Region (KKR)-ലാണ് ഉള്‍പ്പെടുന്നത്. എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രമാണ്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒരേ റീജണിലെ മൂന്ന് കേന്ദ്രങ്ങള്‍ മുൻഗണനാക്രമത്തില്‍ നല്‍കാം. പിന്നീട് മാറ്റാൻ ആവശ്യപ്പെടാനാവില്ല.
അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും അപേക്ഷാഫീസില്ല. മറ്റുള്ളവര്‍ 100 രൂപ അടയ്ക്കണം.
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മൂന്നുമാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മാതൃകയി അപ്ലോഡ് ചെയ്യണം. www.ssc.nic.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം
വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 21. അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവര്‍ക്ക്, നിര്‍ദിഷ്ട ഫീസടച്ച് തിരുത്തല്‍ വരുത്താം. ജൂലായ് 26 മുതല്‍ 28 വരെയുള്ള തീയതികളിലാണ് തിരുത്തലിന് സമയം