തിരഞ്ഞെടുപ്പ് മാർക്ക് നോക്കി; 2008 അപ്രന്റിസ് ഒഴിവുകളുമായി നോർത്ത് ഈസ്റ്റേൺ റെയിൽവേ വിളിക്കുന്നു

Advertisement

യുപിയിലെ ഗോരഖ്പുർ ആസ്ഥാനമായ നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1104 അപ്രന്റിസുമാരുടെയും കർണാടകയിലെ ഹുബ്ബള്ളി ആസ്ഥാനമായ സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ 904 അപ്രന്റിസുമാരുടെയും ഒഴിവ്. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 2 വരെ. വെബ്സൈറ്റുകൾ: www.ner.indianrailways.gov.in,

∙ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രിഷ്യൻ (ജനറൽ / ഡീസൽ ലോക്കോ ഷെഡ്), കാർപെന്റർ, പെയിന്റർ, മെഷിനിസ്റ്റ്, ടേണർ, മെക്കാനിക് ഡീസൽ, ട്രിമ്മർ, ആർ & എസി മെക്കാനിക്, പ്രോഗ്രാമിങ് & സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഫിറ്റർ (കാര്യേജ് & വാഗൺ, ഡീസൽ ലോക്കോ ഷെഡ്), സ്റ്റെനോഗ്രഫർ.

∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. മാർക്ക് നോക്കി തിരഞ്ഞെടുക്കും.

∙പ്രായം: 15–24. അർഹർക്ക് ഇളവ്.

∙ഫീസ്: 100 രൂപ. പട്ടികവിഭാഗ, ഇഡബ്ല്യുഎസ്, ഭിന്നശേഷി, വനിതാ അപേക്ഷകർക്കു ഫീസില്ല.