ഇന്ത്യന്‍ റെയില്‍വെയില്‍ ജോലിക്ക് സുവര്‍ണാവസരം. നോര്‍ത്തേണ്‍ റെയില്‍വേയില്‍ എഎല്‍പി/ടെക്‌നീഷ്യന്‍സ്, ജൂനിയര്‍ എന്‍ജിനീയര്‍, ട്രെയിന്‍ മാനേജര്‍ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ മത്സര പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2023 ഓഗസ്റ്റ് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ആകെ 323 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ റിക്രൂട്ട്മെന്റ് നടത്തുന്നത്.
ഒഴിവുകളുടെ വിശദാംശങ്ങള്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്: 169 ട്രെയിന്‍ മാനേജര്‍: 46 ടെക്നീഷ്യന്‍: 78 ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികകള്‍: 30
അസിസ്റ്റന്റ് ലോക്കോ പൈലറ്റ്: മെട്രിക്കുലേഷന്‍, നിര്‍ദ്ദിഷ്ട ട്രേഡുകളില്‍ ഐ ടി ഐ/ ആക്ട് അപ്രന്റീസ്ഷിപ്പ്, ഐ ടി ഐക്ക് പകരമായി മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ എന്നിങ്ങനെയാണ് യോഗ്യതകള്‍ ട്രെയിന്‍ മാനേജര്‍/ഗുഡ്‌സ് ഗാര്‍ഡ്: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യമായ ബിരുദം.
I want Railway Job