തിരുവനന്തപുരം: ജോലി തേടുന്നവര്‍ക്കായി തിരുവനന്തപുരം വര്‍ക്കലയില്‍ തൊഴില്‍ മേള. നെഹ്റു യുവ കേന്ദ്ര സംഘാതനും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംയുക്തമായാണ് വര്‍ക്കലയില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. 2023 ഒക്ടോബര്‍ 01 (ഞായറാഴ്ച) ന് തിരുവനന്തപുരം വര്‍ക്കല ശിവഗിരി സ്‌കൂളിലാണ് ഈ തൊഴില്‍ മേള സംഘടിപ്പിക്കുക. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രാവിലെ 10 മണിക്ക് മേള ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം വര്‍ക്കലയില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ 40 ലേറെ സ്വകാര്യ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് 3000 – ലധികം തൊഴില്‍ അവസരങ്ങള്‍ മേളയില്‍ ലഭ്യമാക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. കേന്ദ്ര ?ഗവണ്‍മെന്റിന്റെ പ്രധാന്‍മന്ത്രി സ്വനിധി, പ്രധാന്‍ മന്ത്രി വിശ്വകര്‍മ യോജന, പ്രധാന്‍മന്ത്രി എംപ്ലോയ്മെന്റ് ജനറേഷന്‍ പ്രോഗ്രാം, മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകള്‍ മേളയോടനുബന്ധിച്ച് നടക്കും. ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍, ലീഡ് ബാങ്ക് , ഫാര്‍മേഴ്സ് പ്രൊഡ്യൂസഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്നീ സ്ഥാപനങ്ങള്‍ ഇവയ്ക്ക് നേതൃത്വം നല്‍കും. ആറ്റിങ്ങല്‍ എം പി അടൂര്‍പ്രകാശ്, വര്‍ക്കല എം എല്‍ എ വി ജോയി, വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ എം ലാജി, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ഈ തൊഴില്‍ മേളയില്‍ പങ്കെടുക്കും.
തൊഴില്‍ മേള രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയായിരിക്കും. മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രാവിലെ വര്‍ക്കല ശിവഗിരി സ്‌കൂളില്‍ എത്തി രജിസ്റ്റര്‍ ചെയേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്റ്ററേഷന്‍ ഫീസ് ഈടാക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പ് കൈയില്‍ കരുതണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ – 9446011110 , 9447024571 എന്നീ നമ്പറുകളില്‍ ലഭ്യമാണ്.