ECIL ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി, 1100 ഒഴിവുകള്‍

Advertisement

ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇപ്പോള്‍ ജൂനിയര്‍ ടെക്‌നീഷ്യന്‍ (ഗ്രേഡ്-II) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ITI 60% മാര്‍ക്കോട് കൂടി പാസ്സ് ആയവര്‍ക്ക് മൊത്തം 1100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജൂനിയര്‍ ടെക്നിഷ്യന്‍ (ഗ്രേഡ് 2) ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജനുവരി 11 മുതല്‍ 2024 ജനുവരി 16 വരെ അപേക്ഷിക്കാം.ഇലക്ട്രോണിക്സ് മെക്കാനിക്/ഇലക്ട്രീഷ്യന്‍/ഫിറ്റര്‍ എന്നീ ട്രേഡുകളില്‍ ഐടിഐ (2 വര്‍ഷം) പാസായിരിക്കണം.
ഒരു വര്‍ഷത്തെ അപ്രന്റിസ്ഷിപ്പും കുറഞ്ഞത് ഒരു വര്‍ഷത്തെ പോസ്റ്റ് യോഗ്യതാ പരിചയവും ഉണ്ടായിരിക്കണം

ECIL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeTemporary Recruitment
Advt NoNIL
തസ്തികയുടെ പേര്ജൂനിയർ ടെക്നീഷ്യൻ (ഗ്രേഡ്-II)
ഒഴിവുകളുടെ എണ്ണം1100
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളം₹ 22,528 (per month)
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജനുവരി 11
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജനുവരി 16
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.ecil.co.in/
Advertisement