കേന്ദ്ര പൊലീസ് സേനകൾ വിളിക്കുന്നു

Advertisement

കേന്ദ്ര പൊലിസ് സേനകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഇപ്പോള്‍ എസ്.ഐ, കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലേക്ക് ആണ് വിളിച്ചിരിക്കുന്നത്. വിവിധ യോഗ്യതയുള്ളവര്‍ക്കായി ആകെ 37 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 17 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍വീസുകളില്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം ഉപയോഗപ്പെടുത്തുക. വിശദ വിവരങ്ങള്‍ ചുവടെ, 

തസ്തിക & ഒഴിവ്
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലേക്ക് നേരിട്ടുള്ള നിയമനം. എസ്.ഐ, കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലാണ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 37.

എസ്.ഐ = 03 ഒഴിവ്. 

കോണ്‍സ്റ്റബിള്‍ = 34 ഒഴിവ്. 

പ്രായപരിധി

എസ്.ഐ = 30 വയസ് വരെ. 

കോണ്‍സ്റ്റബിള്‍ = 18 മുതല്‍ 25 വയസ് വരെ. 

വിദ്യാഭ്യാസ യോഗ്യത

എസ്.ഐ

3 വര്‍ഷത്തെ ഡിപ്ലോമ/ ഡിഗ്രി ഇന്‍ ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ്

OR 

മെക്കാനിക്കല്‍ എഞ്ചിനീയറിങ്. 

കോണ്‍സ്റ്റബിള്‍

10 പാസ്
ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്

ശമ്പളം
എസ്.ഐ = 34,400 രൂപ മുതല്‍ 1,12,400 വരെ. 

കോണ്‍സ്റ്റബിള്‍
21,700 രൂപ മുതല്‍ 69,100 വരെ.

                  ഉദ്യോഗാര്‍ഥികള്‍ക്ക് ബി.എസ്.എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, വനിതകള്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. മറ്റുള്ളവര്‍ യഥാക്രമം 200, 100 രൂപ അപേക്ഷ ഫീസായി നല്‍കേണ്ടതുണ്ട്