ബിഎസ്എഫില്‍ ഓഫീസറാകാന്‍ അവസരം… അവസാന തീയതി ജൂലൈ 8

Advertisement

കേന്ദ്ര സേനകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഇപ്പോള്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, വാറന്റ് ഓഫീസര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, ഹവില്‍ദാര്‍ പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ് ടു യോഗ്യതയുള്ളവരാണ് നിങ്ങളെങ്കില്‍ ആകെയുള്ള 1526 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 8.

തസ്തിക& ഒഴിവ്

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (BSF) ലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, വാറന്റ് ഓഫീസര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, ഹവില്‍ദാര്‍ പോസ്റ്റുകളിലായി ആകെ 1526 ഒഴിവുകള്‍. 

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, വാറന്റ് ഓഫീസര്‍ = 243

ഹെഡ് കോണ്‍സ്റ്റബിള്‍, ഹവില്‍ദാര്‍ = 1283

പ്രായപരിധി

18 മുതല്‍ 25 വയസ് വരെ. 

വിദ്യാഭ്യാസ യോഗ്യത

പ്ലസ് ടു പാസ്, അല്ലെങ്കില്‍ തത്തുല്യം. 

ശമ്പളം
25,500 രൂപ മുതല്‍ 92,300 രൂപ വരെ. 

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, വിമുക്തഭടന്‍മാര്‍, വനിതകള്‍ = അപേക്ഷ ഫീസില്ല. 

മറ്റുള്ളവര്‍ = 100

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് ബി.എസ്.എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യേഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

അപേക്ഷ: https://rectt.bsf.gov.in/
വിജ്ഞാപനം: https://rectt.bsf.gov.in/static/bsf/pdf/234fb396-0d25-11ef-ba98-0a050616f7db.pdf?rel=2024060301

Advertisement