കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ GD കോണ്‍സ്റ്റബിള്‍ 39481 ഒഴിവുകള്‍

Advertisement

പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് GD കോണ്‍സ്റ്റബിള്‍ വിജ്ഞാപനം: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് വിവിധ സേനകളില്‍ ജോലി നേടാന്‍ അവസരം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ GD കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് വിവിധ സേനകളില്‍ കോണ്‍സ്റ്റബിള്‍ പോസ്റ്റുകളില്‍ മൊത്തം 39481 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 സെപ്റ്റംബര്‍ 5 മുതല്‍ 2024 ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം.

എസ് എസ് സി ജിഡി കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് വഴി ഇനി പറയുന്ന സേനകളിലേക്കാണ് നിയമനം നടക്കുന്നത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (CISF), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (CRPF), ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP), സശസ്ത്ര സീമാ ബല്‍ (SSB), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF), ആസാം റൈഫിള്‍സ് (AR), നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (NCB)

SSC GD Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment, Temporary Recruitment, Apprentices Training
Advt No F. No. HQ-C-3007/12/2024-C-3
തസ്തികയുടെ പേര് GD കോണ്‍സ്റ്റബിള്‍
ഒഴിവുകളുടെ എണ്ണം 39481
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.18,000 – 69,100/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 സെപ്റ്റംബര്‍ 5
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഒക്ടോബര്‍ 14
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://ssc.gov.in/

Advertisement