സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളില്‍ ക്ളര്‍ക്കുമാരെ തേടി സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം വന്നു.
വിജ്ഞാപനം: 13/2024
വിജ്ഞാപന തിയ്യതി: 25-11-2024
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: 10-01-2025
താഴെപ്പറയുന്ന സഹകരണ സംഘം/ ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
നിയമന രീതി: നേരിട്ടുള്ള നിയമനം. പരീക്ഷാബോർഡ് നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിൽ പരിക്ഷ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.
നിയമന അധികാരി : ബന്ധപ്പെട്ട സഹകരണ സംഘം / ബാങ്കുകൾ
അപേക്ഷ സമർപ്പിക്കൽ: ഒറ്റത്തവണ രെജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രെജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും, നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി പരീക്ഷ ബോർഡിൻറെ വെബ്സൈറ്റിലൂടെ (www.cseb.kerala.gov.in) അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കാറ്റഗറി നമ്പർ: 13/2024 ( ജൂനിയർ ക്ലാർക്ക് )
വിദ്യാഭ്യാസ യോഗ്യത :
ജൂനിയർ ക്ലാർക്ക്/കാഷ്യർ വിദ്യാഭ്യാസ യോഗ്യത: R.186(1)(ii) സഹകരണ നിയമത്തിന് വിധേയം. എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിയ്ക്കും. കാസറഗോഡ് ജില്ലയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണ്ണാടക സംസ്ഥാന സഹകരണ സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്‌സ് (ജി.ഡി.സി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും. കൂടാതെ സഹകരണം ഐശ്ചിക വിഷയമായി എടുത്ത് ബി.കോം ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദവും, സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെ ങ്കിൽ എച്ച്.ഡി.സി. ആൻ്റ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ- ഓപ്പറേ റ്റീവ് ട്രെയിനിംഗിൻ്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാല യുടെ ബി.എസ്.സി (സഹകരണം അപേക്ഷിക്കാവുന്നതാണ് & ബാങ്കിംഗ്) ഉളളവർക്കും
സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ്, ജവഹർ സഹകരണ ഭവൻ,ജവഹർ സഹകരണ ഭവൻ,ഡി.പി.ഐ ജംഗ്ഷൻ തൈക്കാട് പി.ഒ. വഴുതക്കാട്, തിരുവനന്തപുരം 695 014, ഫോൺ :0471-2468690,2468670