സംസ്ഥാനത്തെ വിവിധ സഹക രണ സംഘം/ബാങ്കുകളിലെ ഒഴി വുള്ള തസ്തികകളി ലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേ ക്ഷ ക്ഷണിച്ചു. 291 ഒഴിവാണുള്ളത്. ഇതിൽ 264 ഒഴിവ് ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയി ലാണ്. സെക്രട്ടറി-3, അസിസ്റ്റന്റ് സെക്ര ട്ടറി/ചീഫ് അക്കൗ ണ്ടന്റ്-15, സിസ്റ്റം അഡ്‌മിനിസ്ട്രേ റ്റർ-1, ഡേറ്റാ എൻട്രി ഓപ്പറേ റ്റർ-7, ടൈപ്പിസ്റ്റ്-1 എന്നിങ്ങനെ യാണ് മറ്റ് തസ്തികകളിലെ ഒഴിവ്.
നിയമന രീതി: പരീക്ഷാബോർ ഡ് നടത്തുന്ന ഓൺലൈൻ പരീ ക്ഷയുടെയും ബന്ധപ്പെട്ട സഹക രണ സ്ഥാപനങ്ങൾ നടത്തുന്ന
അഭിമുഖത്തിന്റെയും അടിസ്ഥാന ത്തിൽ പരീക്ഷാ ബോർഡ് തയ്യാ റാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.
അപേക്ഷ സമർ പ്പിക്കൽ: ഒറ്റത്തവണ രജിസ്ട്രേഷൻ നട ത്തിയിട്ടില്ലാത്ത ഉദ്യോ ഗാർഥികൾ ഒറ്റത്ത വണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതി നുശേഷവും നില വിൽ രജിസ്റ്റർ ചെ യ്തിട്ടുള്ള ഉദ്യോഗാർ ഥികൾ അവരുടെ പ്രൊഫൈലി ലൂടെയും ഓൺലൈനായി www. cseb.kerala.gov.in വഴി ജനുവരി 10 വരെ അപേക്ഷിക്കാം