ബെംഗളൂരു. അഗ്നിവീർ ജനറൽ ഡ്യൂട്ടി (വനിതാ മിലിട്ടറി പോലീസ്) റിക്രൂട്ട്‌മെന്റ് റാലി കർണാടകം, കേരളം, ലക്ഷദ്വീപ്, മാഹി എന്നീ പ്രദേശങ്ങളിൽ നിന്നുള്ള ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികൾക്കായി ജനുവരി 6, 7 തീയതികളിൽ ബെംഗളൂരുവിൽ നടക്കും.
www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച എഴുത്ത് പരീക്ഷയുടെ ഫലപ്രകാരം ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത ഇ-മെയിലിലേക്ക് അഡ്മിറ്റ് കാർഡ് ലഭിച്ചിട്ടുണ്ട്. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് അവരുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യണം.
അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ജനുവരി 6-ന് ബെംഗളൂരുവിലെ മേൽപ്പറഞ്ഞ സ്റ്റേഡിയത്തിന്റെ ഗേറ്റ് നമ്പർ 2-ൽ നിശ്ചിത സമയത്ത് റിപ്പോർട്ട് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക്: http://www.joinindianarmy.nic.in സന്ദർശിക്കുക