ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിൽ ഒഴിവുകൾ
ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ് II തസ്തികയിൽ നേരിട്ടുള്ള നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.
പ്രധാന വിവരങ്ങൾ
- ശമ്പളം: 31,100 – 66,800 രൂപ
- ഒഴിവുകൾ:
- തിരുവനന്തപുരം: 19
- തൃശ്ശൂർ: 19
- പാലക്കാട്: 31
- മലപ്പുറം: 25
- കോഴിക്കോട്: 31
- വയനാട്: 12
- കാസർഗോട്: 15
- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ: പ്രതീക്ഷിക്കുന്ന ഒഴിവുകൾ
- പ്രായപരിധി: 18-41 വയസ്സ്
യോഗ്യത - പൊതു യോഗ്യത: എസ്.എസ്.എൽ.സി
- ടെക്നിക്കൽ യോഗ്യത:
- കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ നൽകിയിട്ടുള്ള ആക്സിലറി നഴ്‌സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ് (18 മാസം ദൈർഘ്യമുള്ള പുതുക്കിയ കോഴ്സ്)
- അല്ലെങ്കിൽ ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലഭിച്ച ആക്സിലറി നഴ്‌സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ്/ ആക്സിലറി നഴ്‌സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ് (പുതുക്കിയ കോഴ്സ്)
- അല്ലെങ്കിൽ കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ നൽകിയിട്ടുള്ള ഹെൽത്ത് വർക്കേഴ്‌സ് ട്രെയിനിങ് സർട്ടിഫിക്കറ്റ്
- കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.