സര്‍ക്കാര്‍ വകുപ്പുകളില്‍ വിവിധ ഒഴിവുകള്‍

Advertisement

സീനിയര്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവ്
ട്രഷറി ഡയറക്ടറേറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.treasury.kerala.gov.in ല്‍ ലഭിക്കും. അപേക്ഷകള്‍ ജനുവരി 25നകം ലഭിക്കണം.

അപേക്ഷ ക്ഷണിച്ചു
ധനകാര്യ വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്ന് മാസത്തേക്ക് റിസര്‍ച്ച് അസോസിയേറ്റുകളെ തിരഞ്ഞെടുക്കുന്നു. മാസ ശമ്പളം 25,000 രൂപ. ഫീല്‍ഡ് വിസിറ്റ് സമയത്തുള്ള താമസം, ഡി.എ, ടി.എ എന്നിവ പ്രത്യേകം അനവദിക്കും. വിശദ വിവരങ്ങള്‍ക്ക് : www.ppri.org.in. ജനുവരി 20ന് വൈകിട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്‌നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍ സര്‍ജറി, സൈക്യാട്രി, എമര്‍ജന്‍സി മെഡിസിന്‍, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, കാര്‍ഡിയോളജി) സീനിയര്‍ റസിഡന്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിനായി ഇന്റര്‍വ്യൂ നടത്തുന്നു. പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും MD/MS/DNB/DM യും TCMC/കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജനുവരി 24ന് രാവിലെ 11 ന് കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

താല്‍ക്കാലിക നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ മൈക്രോബയോളജിസ്റ്റ്, ഓഡിയോളജിസ്റ്റ് കം സ്പീച് തെറാപ്പിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, ഡയറ്റീഷ്യന്‍, എം.എല്‍.എസ്.പി, ജെ.സി (എം.ആന്റ് ഇ), സ്റ്റാഫ് നഴ്സ്, ഡെവലപ്മെന്റല്‍ തെറാപ്പിസ്റ്റ് നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. www.https://arogyakeralam.gov.in മുഖേന ജനുവരി 20 വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം.

ഓവര്‍സിയര്‍ ഒഴിവ്
റാന്നി ബ്‌ളോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 16 ന് രാവിലെ 11 ന് പഞ്ചായത്ത് കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 9074915182

വോക്ക് ഇന്‍ ഇന്റര്‍വ്യൂ
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനുളള വോക്ക് ഇന് ഇന്റര്‍വ്യൂ ജനുവരി 16 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളജില്‍ നടത്തും. എം ഡി, എം എസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ ഒമ്പത് മുതല്‍ 10 വ രെ. ഫോണ്‍ : 0468 2344823,2344803.

LEAVE A REPLY

Please enter your comment!
Please enter your name here