കൊല്ലം ആശ്രാമം ഇ എസ് ഐ യിൽ ഒഴിവുകൾ

Advertisement

കൊല്ലം ആശ്രാമം എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ മോഡൽ ആന്റ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. താൽക്കാലിക കരാർ റിക്രൂട്ട്മെന്റാണ് നടക്കുന്നത്. ആകെ ഒഴിവുകൾ 38.

തസ്തിക & ഒഴിവ്

പാർട്ട്/ ഫുൾ ടൈം സൂപ്പർ സ്പെഷ്യാലിസ്റ്റ്

ന്യൂറോളജി 1, എൻഡോക്രൈനോളജി 1 എന്നിങ്ങനെ ആകെ 2 ഒഴിവുകൾ.

പാർട്ട്/ ഫുൾ ടൈം സ്പെഷ്യലിസ്റ്റ്

ജനറൽ മെഡിസിൻ 2, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി 2, പതോളജി 1, ഒഫ്തൽമോളജി 1, അനസ്തേഷ്യോളജി 1, ഓർത്തോപീഡിക്‌സ് 1, കാഷ്വാലിറ്റി 2, ഐസിയു 2 എന്നിങ്ങനെ ആകെ 12 ഒഴിവുകൾ.

സീനിയർ റെസിഡന്റ്

ജനറൽ മെഡിസിൻ 3, ജനറൽ സർജറി 2, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി 2, കാർഡിയോളജി 1, മെഡിക്കൽ

ഓങ്കോളജി 1, അനസ്തേഷ്യോളജി 3, ബയോകെമിസ്ട്രി 1, ഇഎൻടി 1, പാതോളജി 1, പീഡിയാട്രിക്‌സ് 2, നെഫോളജി 1 എന്നിങ്ങനെ ആകെ 18 ഒഴിവുകൾ.

സീനിയർ റെസിഡന്റ്

ജനറൽ മെഡിസിൻ 2, ജനറൽ സർജറി 1, കാഷ്വാലിറ്റി (ആക്സിഡന്റ് ആൻഡ് എമർജൻസി) 3 എന്നിങ്ങനെ ആകെ 6 ഒഴിവുകൾ.

ഇന്റർവ്യൂ

താൽപര്യമുള്ളവർ www.esic.gov.in സന്ദർശിച്ച് വിശദമായ വിജ്ഞാപനവും യോഗ്യത മാനദണ്ഡങ്ങളും അറിയുക. ജനുവരി 29ന് വാക് ഇൻ്റർവ്യൂ നടക്കും. രാവിലെ 9 മണിക്കാണ് രജിസ്ട്രേഷൻ. വിശദമായ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൈവശം വയ്ക്കണം.

വിലാസം: കോൺഫറൻസ് ഹാൾ, ഇഎസ് ഐസി, മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, ആശ്രാമം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here