കേരള സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ അവസരം. കേരള സര്‍ക്കാര്‍ റബ്ബര്‍ ബോര്‍ഡിന് കീഴിൽ ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലാണ് റിക്രൂട്ട്‌മെന്റ്. ആകെ 40 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് മാര്‍ച്ച് 10 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കേരള സർക്കാർ റബ്ബർ ബോർഡിന് കീഴിൽ ഫീൽഡ് ഓഫീസർ റിക്രൂട്ട്മെന്റ്. ആകെ 40 ഒഴിവുകൾ. കേരളത്തിലുടനീളം നിയമനം നടക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 9,300 രൂപ മുതൽ 34,800 രൂപ വരെ ശമ്പളമായി ലഭിക്കും. Group B (Technical) in Level 6 of Pay Matrix (Pre-revised scale of pay Rs.9,300 Rs.34,800 (PB2) Grade Pay Rs.4200/-).
പ്രായപരിധി
30 വയസ് വരെയാണ് പ്രായപരിധി. 01.01.2025 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. (age relaxation is applicable to Central Government/Rubber Board Employees and SC/ST/OBC candidates as per Rules).
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഗ്രികൾച്ചറിൽ ഡിഗ്രി OR ബോട്ടണിയിൽ പിജി . Equivalency certificate issued by the UGC accredited Universities should be attached.
അപേക്ഷ ഫീസ്
ജനറൽ, ഒബിസി വിഭാഗക്കാർക്ക് 1000 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, വനിതകൾ ഫീസടക്കേണ്ടതില്ല.
അപേക്ഷ
താൽപര്യമുള്ളവർ റബ്ബർ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകുക.
വെബ്സൈറ്റ് recruitment.rubberboard.org.in