പത്താം ക്ലാസുകാർക്ക് മികച്ച തൊഴില്‍ അവസരം; പോസ്റ്റ് ഓഫീസ് ജിഡിഎസ് റിക്രൂട്ട്‌മെന്റ് എത്തി; ഇരുപതിനായിരം ഒഴിവുകള്‍

Advertisement

ഇന്ത്യൻ തപാൽ വകുപ്പിന് കീഴിൽ ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. മിനിമം പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. ആകെ 21,413 ഒഴിവുകളിലേക്കാണ് ഇന്ത്യയൊട്ടാകെ നിയമനം നടക്കുക. കേരളത്തിലും ആയിരത്തിലധികം ഒഴിവുകളുണ്ട്. താൽപര്യമുള്ളവർ മാർച്ച് 3ന് മുൻപായി അപേക്ഷ നൽകണം.

തസ്തിക & ഒഴിവ്

ഇന്ത്യൻ പോസ്റ്റൽ വകുപ്പിന് കീഴിൽ ഗ്രാമീൺ ടാക് സേവക് റിക്രൂട്ട്മെന്റ്. ജിഡിഎസ്-ബ്രാഞ്ച് പോസ്റ്റ്മാൻ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാൻ എന്നിങ്ങനെയാണ് തസ്തികകൾ.

ആകെ 21,413 ഒഴിവുകളാണുള്ളത്. കേരളത്തിൽ 1385 ഒഴിവുകളുണ്ട്.
പ്രായപരിധി

18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി തുടങ്ങി സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

അംഗീകൃത ബോർഡിന് കീഴിൽ പത്താം ക്ലാസ് വിജയം. മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ പാസ് മാർക്ക് വേണം.

ഏത് സംസ്ഥാനത്താണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം.

കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

സൈക്കിൾ ചവിട്ടാൻ അറിഞ്ഞിരിക്കണം.

Adequate means of livelihood
അപേക്ഷ

ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർ 100 രൂപ അപേക്ഷ ഫീസ് നൽകണം. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വനിതകൾ എന്നിവർ ഫീസടക്കേണ്ടതില്ല.

അപേക്ഷ

താൽപര്യമുള്ളവർ ഇന്ത്യൻ തപാൽ വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷ നൽകണം. വെബ് സൈറ്റ് https://indiapostgdsonline.gov.in/

LEAVE A REPLY

Please enter your comment!
Please enter your name here