NTPC യിൽ 475 ട്രെയിനി അവസരം, 40,000-1,40,000 ശമ്പള സ്കെയിലിൽ നിയമനം

Advertisement


എൻടിപിസി ലിമിറ്റഡിനു കീഴിൽ 475 എൻജിനീയറിങ് എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവ്. ഒരു വർഷ പരിശീലനം തുടർന്ന് നിയമനം. തിരഞ്ഞെടുപ്പ് ഗേറ്റ് 2024 മുഖേന. ഫെബ്രുവരി 13 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകളുടെ എണ്ണം: മെക്കാനിക്കൽ- 180, ഇലക്ട്രിക്കൽ- 135, ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ- 85, സിവിൽ- 50 മൈനിങ്- 25.

പ്രധാന വിഭാഗങ്ങളും അപേക്ഷിക്കാവുന്ന അനുബന്ധ വിഭാഗങ്ങളും:

ഇലക്‌ട്രിക്കൽ: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/പവർ സിസ്റ്റംസ് ആൻഡ് ഹൈ വോൾട്ടേജ്/ പവർ ഇലക്ട്രോണിക്സ്/പവർ എൻജിനീയറിങ്.

മെക്കാനിക്കൽ: മെക്കാനിക്കൽ/പ്രൊഡക്‌ഷൻ/ഇൻഡസ്ട്രിയൽ എൻജി./പ്രൊഡക്‌ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജി./തെർമൽ/മെക്കാനിക്കൽ ആൻഡ് ഓട്ടമേഷൻ/പവർ എൻജിനീയറിങ്.

ഇലക്ട്രോണിക്സ്: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് പവർ/പവർ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്.

ഇൻസ്ട്രുമെന്റേഷൻ: ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ.

സിവിൽ: സിവിൽ/കൺസ്ട്രക്‌ഷൻ എൻജി.

മൈനിങ്: മൈനിങ്.

യോഗ്യത: 65% മാർക്കോടെ അനുബന്ധ വിഭാഗത്തിൽ ബിഇ/ബിടെക്/എഎംഐഇ. (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 55%), ബന്ധപ്പെട്ട വിഭാഗത്തിൽ ഗേറ്റ് 2024 സ്കോർ.

പ്രായപരിധി: 27. (അർഹർക്ക് ഇളവ്).
ശമ്പളം: 40,000-1,40,000. ∙ഫീസ്: 300. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ,വിമുക്തഭടൻമാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഓൺലൈനായും ഓഫ്‌ലൈനായും ഫീസടയ്ക്കാം. www.ntpc.co.in

LEAVE A REPLY

Please enter your comment!
Please enter your name here