കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ ഒഴിവുകൾ

Advertisement

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെ.എസ്.ആർ.ടി.സി.) ഉപസ്ഥാപനമായ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം.
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന്റെ സേവന വ്യവസ്ഥകൾ അംഗീകരിക്കുന്നതിന് സമ്മതമുള്ള കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം.

യോഗ്യത
പത്താം ക്ലാസ്സ് പാസായിരിക്കണം.
എം.വി. ആക്ട് 1988 പ്രകാരമുള്ള ഹെവിഡ്രൈവിങ് ലൈസൻസും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
മലയാളവും ഇംഗ്ലീഷും എഴുതാനും വായിക്കാനും ഒരു കണ്ടക്ടർക്ക് ആവശ്യമായ കണക്കുകൾ കൂട്ടാനും അറിയണം.
വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളിൽ ഉണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും വേണം.
തുടർച്ചയായ 12 മണിക്കൂർ വരെ ജോലി ചെയ്യാൻ ആവശ്യമായ ആരോഗ്യവും കാഴ്ച ശക്തിയും വേണം.

പ്രായപരിധി : 45 വയസ്സ്.
ദിവസവേതനം : 715 രൂപ
മറ്റ് ആനുകൂല്യങ്ങളും ലഭിക്കും

അപേക്ഷ സമർപ്പിക്കേണ്ട വിധം

വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 8