സങ്കല്‍പ് തൊഴില്‍ മേള മാര്‍ച്ച്‌ 13ന്

Advertisement


കോട്ടയം: നൈപുണ്യ വികസന പരിശീലന കോഴ്‌സുകള്‍ പാസായവരടക്കമുള്ള യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച്‌ 13ന് തൊഴില്‍ മേള നടത്തും.

മേളയില്‍ തൊഴില്‍ ദാതാക്കളായി പങ്കെടുക്കാന്‍ താത്പ്പര്യമുള്ള സ്ഥാപനങ്ങള്‍, കമ്ബനികള്‍ എന്നിവയ്ക്ക് ഇന്ന് (ഫെബ്രുവരി 10) മുതല്‍ 26 വരെയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച്‌ ഒന്ന് മുതല്‍ 10 വരെയും www.statejobportal.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447881901. ഇമെയില്‍ nobledsc.kase@gmail.com

Advertisement