എക്‌സ് റേ ടെക്‌നീഷ്യൻ കരാർ നിയമനം

Advertisement

എറണാകുളം: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുളള നോർത്ത് പറവൂർ ഗവ.ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷന്റെ നിലവിലുളള എക്‌സ് റേ ടെക്‌നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

യോഗ്യത എസ്.എസ്.എൽ.സി, ഗവ അംഗീകൃത സ്ഥാപനത്തിൽ നിന്നും റേഡിയോളജിയിൽ ലഭിച്ച ഡിഗ്രി/ഡിപ്ലോമ. പ്രായം 40 വയസിന് താഴെ. വേതനം 14700 രൂപ.

നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും ഒരു പകർപ്പും സഹിതം മാർച്ച്‌ എട്ടിന് രാവിലെ 10-ന് എറണാകുളം തമ്മനത്തുളള ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം.

Advertisement

1 COMMENT

Comments are closed.