രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ പ്രോഗ്രാം മാനേജ്മന്റ് യൂണിറ്റിൽ 10 ഒഴിവുകൾ

Advertisement

രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ പ്രോഗ്രാം മാനേജ്മന്റ് യൂണിറ്റിൽ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ആൻഡ് സ്പെഷ്യലിസ്റ്റ് തസ്തികയിൽ 10 ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കംപ്യൂട്ടർ സയൻസിലോ ഐടിയിലോ ഉള്ള ബിടെക് ബിരുദമോ സിസ്റ്റം മാനേജ്മെന്റിലുള്ള എം.ബി.എയോ ആണ് യോഗ്യത. പ്രതിമാസ വേതനം 31920 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 17ന് വൈകിട്ട് അഞ്ചു മണി. കൂടുതൽ വിവരങ്ങൾക്ക് www.dop.lsgkerala.gov.in, www.kila.ac.in