ഡ്രാഫ്റ്റ്‌സ്മാൻ ഒഴിവുകൾ

Advertisement

തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് (സംസാരം/ കേൾവിശേഷിക്കുറവ്) ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക് അപ്രന്റീസ് ഒഴിവ് ഉണ്ട്. എസ്.എസ്.എൽ.സി പാസായവരും ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്ക് – നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ പ്രൊവിഷണൽ എൻ.ടി.സി ഉള്ളവർക്ക് അപേക്ഷിക്കാം.

സ്റ്റൈപന്റ്: പ്രതിമാസം 8050 രൂപ. വയസ്: 18-30 (ഒ.ബി.സി- 33, എസ്.സി/ എസ്.ടി- 35), ഭിന്നശേഷിക്കാർക്ക് 10 വയസ് ഇളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് എട്ടിനു മുൻപ് പേര് രജിസ്റ്റർ ചെയ്യണം.