നിർമിതി കേന്ദ്രയിൽ വിവിധ തസ്തികയിൽ 11 കരാർ ഒഴിവുകൾ.

Advertisement

തിരുവനന്തപുരം നിർമിതി കേന്ദ്രയിൽ വിവിധ തസ്തികയിൽ 11 ഒഴിവുകൾ. ഒരു വർഷത്തെ കരാർ നിയമനമാണ്. 10 വർഷ പരിചയമുള്ളവർക്കാണ് അവസരം.

അസിസ്റ്റന്റ് പ്രോജക്ട് മാനേജർ: യോഗ്യത :ബിടെക് സിവിൽ; ശമ്പളം; 39,500. പ്രായപരിധി: 45

ക്യുഎ/ക്യുസി എൻജിനീയർ: യോഗ്യത :ബിടെക് സിവിൽ; പ്രായപരിധി.35; ശമ്പളം:22,000. പ്രോജക്ട് എൻജിനീയർ: യോഗ്യത : ബിടെക് സിവിൽ; പ്രായപരിധി: 35; ശമ്പളം: 25,000.

ജൂനിയർ എൻജിനീയർ: യോഗ്യത :ബിടെക് സിവിൽ; പ്രായപരിധി: 35; ശമ്പളം :16,500.

ജൂനിയർ എൻജിനീയർ ട്രെയിനി: യോഗ്യത :ഡിപ്ലോമ സിവിൽ; പ്രായപരിധി:30; ശമ്പളം:10,000.

അക്കൗണ്ട്സ് ഓഫിസർ: യോഗ്യത: എംകോം, ടാലി; (പ്രായപരിധി ബാധകമല്ല); ശമ്പളം:30,000.

ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്:യോഗ്യത :പ്ലസ് ടു; പ്രായപരിധി:30; ശമ്പളം:15,000.

ഓഫിസ് അസിസ്റ്റന്റ് കം കംപ്യൂട്ടർ ഓപ്പറേറ്റർ: യോഗ്യത: പത്താംക്ലാസ്, ഡിടിപി; പ്രായപരിധി:30; ശമ്പളം: 13,500.

പാർട്‌ ടൈം സ്വീപ്പർ (പുരുഷൻ): യോഗ്യത : എട്ടാം ക്ലാസ്; പ്രായപരിധി: 45; ശമ്പളം:8500.

ലീഗൽ കൺസൽറ്റന്റ്: യോഗ്യത എൽഎൽബി; (പ്രായപരിധി ബാധകമല്ല); ശമ്പളം കേസുകൾ കൈകാര്യം ചെയ്യുന്നതനുസരിച്ച്.

മാർച്ച് 10 നകം സിവി മെയിൽ/തപാൽ ചെയ്യുക. District Nirmithi Kendra, Civil Station, Kudappanakunnu, Thiruvananthapuram-43; pmnirmithi01@gmail.com;

www.dnktvm.com