ദില്ലി: ഓയിൽ ഇന്ത്യ ലിമിറ്റഡ് (Oil India Limited) ഗ്രേഡ് ബി, ഗ്രേഡ് സി തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. മൊത്തം 55 ഉദ്യോഗാർത്ഥികളെയാണ് നിയമിക്കുന്നത്.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് – www.oil-india.com സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 15 ആണ്.
ഒഴിവ് വിശദാംശങ്ങൾ:
മാനേജർ (ERP-HR): 1
സൂപ്രണ്ടിംഗ് എഞ്ചിനീയർ (എൻവയോൺമെന്റ്): 2
സീനിയർ ഓഫീസർ (ഇൻസ്ട്രുമെന്റേഷൻ): 6
സൂപ്രണ്ടിംഗ് മെഡിക്കൽ ഓഫീസർ (റേഡിയോളജി): 1
സൂപ്രണ്ടിംഗ് മെഡിക്കൽ ഓഫീസർ (പീഡിയാട്രിക്സ്): 1
സീനിയർ മെഡിക്കൽ ഓഫീസർ: 1
സീനിയർ സെക്യൂരിറ്റി ഓഫീസർ: 1
സീനിയർ ഓഫീസർ (സിവിൽ): 2
സീനിയർ ഓഫീസർ (ഇലക്ട്രിക്കൽ): 8
സീനിയർ ഓഫീസർ (മെക്കാനിക്കൽ): 20
സീനിയർ ഓഫീസർ (പബ്ലിക് അഫയേഴ്സ്): 4
സീനിയർ അക്കൗണ്ട്‌സ് ഓഫീസർ / സീനിയർ ഇന്റേണൽ ഓഡിറ്റർ: 5
സീനിയർ ഓഫീസർ (എച്ച്ആർ): 3
യോഗ്യത മാനദണ്ഡങ്ങൾ
മാനേജർ (ERP-HR): ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 65 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗിൽ ബിരുദം ഉണ്ടായിരിക്കണം.
സീനിയർ ഓഫീസർ (മെക്കാനിക്കൽ): അപേക്ഷകർ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 65 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം.
സീനിയർ ഓഫീസർ (പബ്ലിക് അഫയേഴ്‌സ്): ഉദ്യോഗാർത്ഥികൾക്ക് മാസ് കമ്മ്യൂണിക്കേഷനിലോ പബ്ലിക് റിലേഷൻസിലോ സോഷ്യൽ വർക്കിലോ റൂറൽ മാനേജ്‌മെന്റിലോ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
സീനിയർ അക്കൗണ്ട്‌സ് ഓഫീസർ / സീനിയർ ഇന്റേണൽ ഓഡിറ്റർ: ഉദ്യോഗാർത്ഥി ICAI/ICMAI-യുടെ അസോസിയേറ്റ് അംഗമായിരിക്കണം.
സീനിയർ മെഡിക്കൽ ഓഫീസർ: ഉദ്യോഗാർത്ഥികൾ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള മെഡിക്കൽ കോളേജ്/സർവകലാശാലയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയിരിക്കണം, കൂടാതെ കുറഞ്ഞത് 2 വർഷത്തെ യോഗ്യതാ പരിചയവും ഉണ്ടായിരിക്കണം.
സീനിയർ സെക്യൂരിറ്റി ഓഫീസർ: ഉദ്യോഗാർത്ഥികൾക്ക് ഒരു സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ നിന്ന് ബിരുദം ഉണ്ടായിരിക്കണം.
ജനറൽ/ ഒബിസി (എൻസിഎൽ) വിഭാഗങ്ങളിൽ പെട്ട വ്യക്തികൾ അപേക്ഷാ ഫീസായി 500 രൂപയും ഒപ്പം ബാധകമായ നികുതികളും അടയ്‌ക്കേണ്ടിവരും. SC/ST/PwBD/EWS/Ex-Servicemen വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.