തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ പ്രോജക്‌ട് അസിസ്റ്റന്റ് ഒഴിവ്

Advertisement

ഇടുക്കി: തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ ദിവസ വേതന നിരക്കിൽ ഒരു പ്രോജക്‌ട് അസിസ്റ്റന്റിനെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

2022 ജനുവരി ഒന്നിന് 18 നും 30 നും ഇടയിൽ പ്രായമുള്ള (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും മാർച്ച്‌ 11 ന് അഞ്ച് മണിയ്ക്ക് മുമ്പായി സെക്രട്ടറി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കോലാനി പി.ഒ, തൊടുപുഴ എന്ന മേൽവിലാസത്തിൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്റ്റീസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ്സ് മാനേജ്മെന്റ് പാസ്സായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സായിരിക്കണം.