സർക്കാർ ഹോമിയോ ഡിസ്‌പെൻസറികളിൽ അറ്റൻഡർ തസ്തികയിൽ ഒഴിവ്

Advertisement

തൃശൂർ: തൃശൂർ ജില്ലാ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള വിവിധ സർക്കാർ ഹോമിയോ ഡിസ്‌പെൻസറികളിൽ ഒഴിവുള്ള അറ്റന്റർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

എസ്‌എസ്‌എൽസി യോഗ്യതയുള്ള അംഗീകൃത ഹോമിയോ ഫാർമസിയിൽ മൂന്ന് വർഷം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നും ഇടയിൽ. ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജില്ലാ കലക്‌ട്രേറ്റ് ഓഫീസിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ മാർച്ച്‌ 18ന് രാവിലെ 10:30ന് നടക്കും.

അപേക്ഷകർ വയസ്, യോഗ്യത, രജിസ്റ്റേർഡ് ഹോമിയോ മെഡിക്കൽ പ്രാക്ടീഷണറുടെ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ പകർപ്പും കോപ്പിയും സഹിതം ഹാജരാകണം. ഫോൺ:0487- 2366643

Advertisement