സുരക്ഷ പ്രോജക്ടിൽ ഒഴിവ്

Advertisement

കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള സുരക്ഷ പ്രോജക്ടിൽ പ്രോജക്ട് മാനേജർ, ഔട്ട് റീച്ച് വർക്കർ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മാനേജർ തസ്തികയിൽ എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ എം.എ സോഷ്യോളജി അല്ലെങ്കിൽ എം.ബി.എ, മൂന്ന് വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത.

പ്ലസ് ടുവാണ് ഔട്ട് റീച്ച് വർക്കറുടെ യോഗ്യത. ഇരുതസ്തികകൾക്കും ഹിന്ദി ഭാഷാപ്രാവിണ്യം അഭികാമ്യം. താത്പര്യമുള്ളവർ മാർച്ച് 15ന് മുൻപായി whiaidsproject@gmail.com മെയിലിൽ ബയോഡേറ്റ അയയ്ക്കണമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 8129949923