ആയുർവേദ ആശുപത്രിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ താൽക്കാലിക നിയമനം

Advertisement

ഇടുക്കി: ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴയിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ 90 ദിവസ കാലയളവിലേയ്ക്ക് നിയമനം നടത്തുന്നു.

സർക്കാർ അംഗീകൃത എം എൽ റ്റി/ഡി എം എൽ റ്റി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാർച്ച 22 (ചൊവ്വാഴ്ച) രാവിലെ 10.30 ന് കുയിലിമലയിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ആഫീസിൽ (ആയുർവേദം) വച്ച്‌ നടത്തപ്പെടുന്ന കൂടിക്കാഴ്ചയിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-232318