സൈബർപാർക്കിൽ 26,27 ന്‌ തൊഴിൽമേള

Advertisement

കോഴിക്കോട്: ഐ ടി മേഖലയിലേക്ക് അവസരങ്ങളൊരുക്കി സർക്കാർ സൈബർപാർക്കും ഐ ടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റും.
സൈബർപാർക്കിൽ 26, 27 തീയതികളിൽ സംഘടിപ്പിക്കുന്ന റീബൂട്ട് 2022 ജോബ് ഫെയറിലാണ് ആയിരത്തോളം ഒഴിവുകളിലേക്ക് നിയമനങ്ങൾ നടക്കുക. പ്രവൃത്തിപരിചയമുള്ളവർക്കും പുതിയ തൊഴിലന്വേഷകർക്കും ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ജോബ് ഫെയർ കോവിഡ് പ്രതിസന്ധി കാരണം രണ്ടുവർഷമായി നടത്തിയിരുന്നില്ല.

ഈ വർഷം കോഴിക്കോട് കേന്ദ്രീകരിച്ചുള്ള അറുപതോളം ഐ ടി കമ്പനികളിലെ ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികൾക്ക് അവസരം. അയ്യായിരത്തിലധികം പേർ രജിസ്റ്റർ ചെയ്തു.

ജി ടെക്, കലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ, എൻ ഐ ടി ടി ബി ഐ, നാസ്കോം, മലബാർ ചേംബർ ഓഫ് കൊമേഴ്സ് എന്നിവരും തൊഴിൽമേളയോട് സഹകരിക്കുന്നുണ്ട്. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://www.cafit.org.in/reboot-registration/ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.