തൊഴിലുറപ്പ് പദ്ധതി കരാർ നിയമനം

Advertisement

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിലും, വയനാട് ജില്ലാ പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിലും സുൽത്താൻ ബത്തേരി, പനമരം ബ്ലോക്ക് ഓഫീസുകളിലും കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാന മിഷൻ ഓഫീസിൽ സ്റ്റേറ്റ് പ്രോജക്‌ട് ഓഫീസർ – എൻ.ആർ.എം, സ്റ്റേറ്റ് പ്രോജക്‌ട് ഓഫീസർ- ലൈവ്‌ലിഹുഡ്, വയനാട് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്ററുടെ ഓഫീസിൽ ഡിസ്ട്രിക്റ്റ് ജി.ഐ.എസ് എക്‌സ്‌പെർട്ട്, സുൽത്താൻ ബത്തേരി ബ്ലോക്ക് ഓഫീസിൽ (വയനാട് ജില്ല) ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്‌സ്‌പെർട്ട്, പനമരം ബ്ലോക്ക് ഓഫീസിൽ (വയനാട് ജില്ല) ബ്ലോക്ക് ജി.ഐ.എസ് കോർഡിനേറ്റർ, ബ്ലോക്ക് ലൈവ്‌ലിഹുഡ് എക്‌സ്‌പെർട്ട് എന്നീ തസ്തികകളിലാണ് നിയമനം.

വിശദവിവരങ്ങൾ www.nregs.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2313385, 2314385.